കാരുണ്യ സ്പർശവുമായി കട്ടപ്പനയിലെ ഹോളി ഫാമിലി ബസ്
കാരുണ്യ സ്പർശവുമായി കട്ടപ്പനയിലെ ഹോളി ഫാമിലി ബസ് .
ഹോളി ഫാമിലിയുടെ 3 ബസിൻ്റെയും ഒരു ദിവസത്തെ വരുമാനം വയനാടിന് കൈത്താങ്ങാവാൻവേണ്ടി നീക്കി വച്ചിരിക്കുവാണ്.
വയനാടിനെയാകെ തകർത്തെറിഞ്ഞ ഉരുൾ പെട്ടൽ ഇന്ത്യയുടെ നൊമ്പരമായി മാറിയിരിക്കുകയാണ്. വയനാട്ടിലെ ജനതയെ ചേർത്ത് നിർത്താൻ നാടാകെ ഒന്നിക്കുകയാണ്. സമൂഹസമനസാഷി ഉണർന്ന സാഹചര്യത്തിൽ നാടിൻ്റെ രോദനമായ വയനാടിൻ്റ പുനുരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കട്ടപ്പനയിലെ ഹോളി ഫാമിലി ബസിലെ ജീവനക്കാർ ജോലി ചെയ്തും ബസിലെ വരുമാനം ചേർത്ത് വെച്ചും വയനാടിൻ്റെ കണ്ണീരൊപ്പാൻ നൽകുകയാണ്.
ടിക്കറ്റില്ലാതെയാണ് ഇന്ന് യാത്രക്കാർ ഈ ബസിയിൽ യാത്ര ചെയ്യുന്നത്.
ടിക്കറ്റ് രൂപ പറയുമെങ്കിലും യാത്രക്കാർ ഓരോരുത്തർക്കും ഇഷ്ടമുള്ളത പണമാണ് നൽകിയത്.
ഹോളി ഫാമിലിയുടെ രണ്ട് തൊടുപുഴ ഒരു കുമിളി തുടങ്ങി മൂന്ന് ബസുകളാണ് ഇന്ന് വയനാടിനായ ഓടിയത്.
പ്രൈവറ്റ് ബസ് ഓണേഴ്സ് കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ് കെ എം തോമസ് ആദ്യ സംഭാവന നൽകി.
സിബി ജോസഫ്,ബെന്നി കളപ്പുരക്കൽ എന്നിവർ മാനേജുമെന്റിനെയും ജീവനക്കാരേയും അഭിനന്ദിച്ചു.
ഹോളി ഫാമിലി മാനേജ് മെൻ്റിൻ്റെയും ജീവനക്കാരുടെ മനസിൻ്റെ നന്മ സമൂഹത്തിനു മാതൃകയായപ്പോൾ യാത്രക്കാരും പൂർണ്ണ പിന്തുണ നൽകി .