ചാലിയാർ പുഴയുടെ തീരത്തെ മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയെന്ന ദൗത്യമാണ് ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ കടാവർ ഇനത്തിൽപ്പെട്ട “എയ്ഞ്ചൽ ” നടത്തിവരുന്നത്
ചാലിയാർ പുഴയുടെ തീരത്തെ മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയെന്ന ദൗത്യമാണ് ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ കടാവർ ഇനത്തിൽപ്പെട്ട “എയ്ഞ്ചൽ ” നടത്തിവരുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ നിരവധി ആളുകളുടെ മൃതദ്ദേഹങ്ങളാണ് ചാലിയാർ പുഴയിലൂടെ തീരത്ത് അടിഞ്ഞത്. മണ്ണിനടിയിലായ മൃതദ്ദേഹങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ നായകുട്ടിയാണ് എയ്ഞ്ചൽ. കഴിഞ്ഞ ദിവസം ചാലിയാർ പുഴയുടെ തീരത്ത് മൃതദ്ദേഹങ്ങൾ കണ്ടെത്തിയതോടെ മലപ്പുറം ജില്ലയിലെ പോത്തുകല്ല് സ്റ്റേഷൻ പരിധിയിലെ മുണ്ടേരി ഫാം ഭാഗങ്ങളിൽ കടാവർ പരിശോധന നടത്തി വരുന്നത്.
സിവിൽ പോലീസ് ഉദ്യോഗസ്ഥൻമാരായ ജിജോ ജോൺ, അഖിൽ എന്നിവരുടെ നിർദ്ദേശങ്ങൾക്ക് വളരെ അനുസരണയോട് കേട്ട് പരിശോധന നടത്തി വരുന്നു. 2020-ൽ ജനിച്ച എയ്ഞ്ചലിനെ മൂന്ന് മാസങ്ങൾക്ക് ശേഷം തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നും മണ്ണിനടിയിലും മറ്റുംനിന്ന് മൃതദ്ദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശീലനം നേടി തുടങ്ങി. ഒൻപത് മാസത്തെ പരിശീലനം പൂർത്തികരിച്ചതിന് ശേഷം ഇടുക്കി ഡോഗ് സ്ക്വാഡിൽ അംഗമായി. 2022-ൽ തൊടുപുഴ കുടയത്തൂരിൽ നടന്ന ഉരുൾപ്പൊട്ടലിൽ കാണാതായ രണ്ട് പേരുടെ മൃതദ്ദേഹങ്ങൾ കണ്ടെത്തിയത് എയ്ഞ്ചലാണ്.