6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വനംവകുപ്പിന്റെ ധനസഹായ പദ്ധതി



സ്വകാര്യ ഭൂമികളിലെ തടിയുൽപാദനം വർധിപ്പിക്കുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന  ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.     തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ് , കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളർത്തുന്നതാണ് പദ്ധതി . 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും, 201 മുതല്‍ 400 വരെ  തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ  പ്രോത്സാഹന ധനസഹായം 10000/-രൂപ) 401 മുതല്‍ 625 വരെ  തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000/-രൂപ) ധനസഹായം നൽകും.

പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 20 വൈകീട്ട് 5 ന് മുൻപായി ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അപേക്ഷാ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ forest.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങൾക്ക് വെള്ളപ്പാറയില്‍ പ്രവർത്തിക്കുന്ന സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായി നേരിട്ടോ 04862232505 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!