Idukki വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 24.6 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി
ചക്കുപള്ളം പാമ്ബുപാറ മേല്‍വാഴവീട് ഭാഗത്ത് വിജിഭവനില്‍ വിജയൻ രാമനെ (കണ്ണൻ 55) ആണ് ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45,000 രൂപ പിഴയും വിവിധ വകുപ്പുകളിലായി നാലു വർഷവും ആറു മാസത്തേയും കഠിന തടവിനും 5,000 രൂപ പിഴയുമാണ് വിധിച്ചത്.
ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. 2022 ലാണ് കേസിനാസ്പദമായ സംഭവം.
കുമളി എസ്എച്ച്ഒ ആയിരുന്ന ജോബിൻ ആന്റണിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി. പ്രതിക്കെതിരേ മറ്റൊരു പോക്സോ കേസില്‍ വിചാരണ നടന്നുവരികയാണ്.