Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി.



പ്രദേശത്ത് കൃഷിയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്.കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് കാഞ്ഞിരവേലി.ആനയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിച്ചു. കാട്ടാന ശല്യം രൂക്ഷമായ അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലൊന്നാണ് കാഞ്ഞിരവേലി.കാഞ്ഞിരവേലിയില്‍ ജനവാസ മേഖലയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്.പ്രദേശവാസിയായ മാടകയില്‍ ഷാജന്റെ കൃഷിയിടത്തിലാണ് കാട്ടാനയുടെ ജഡം കിടന്നിരുന്നത്.ആനയുടെ ജഡം കണ്ടെത്തിയതോടെ വിവരം പ്രദേശവാസികള്‍ വനംവകുപ്പിനെ അറിയിച്ചു.തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.ആന ചെരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വനംവകുപ്പ് വ്യക്തത വരുത്തും.കാഞ്ഞിരവേലിയിലെ ജനവാസ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!