Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ദേവികുളം റവന്യു ഡിവിഷണൽ ഓഫീസ് ഇനി ഹരിത സ്ഥാപനം
ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിനെ എ ഗ്രേയ്ഡ്ഓടെ ഹരിത സ്ഥാപനമായി ഹരിത കേരള മിഷൻ സാക്ഷ്യപ്പെടുത്തി. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റചട്ടം പാലിച്ചു കൊണ്ട് ശുചീത്വ – മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ സംരക്ഷണം, ജൈവ വൈവിദ്ധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപെട്ട് കാര്യക്ഷമവും മാതൃകാ പരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഹരിത കേരള മിഷൻ സാക്ഷ്യ പത്രംദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാകേഷ് ചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി