രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അർജ്ജുന്റെ കുടുംബം നടത്തിയ വാർത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം. രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജ്ജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം നടത്തുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കുവാനും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പോലീസ് മേധാവികളോട് യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.