കട്ടപ്പന വെള്ളയാംകുടി റോഡിൽ അപകടകെണിയൊരുക്കി വാട്ടർ അതോരിറ്റി
ഹൈറേഞ്ച് ഹൈപ്പർ മാർട്ടിന് മുൻ വശത്തായിയാണ്
കുടിവെള്ള പൈപ്പ് ഇടുന്നതിനായി വാട്ടർ അതോരിറ്റി 2 മാസങ്ങൾക്ക് മുമ്പ് റോഡ് വെട്ടിപ്പൊളിച്ചത്.
പൈപ്പ് ഇട്ടതിന് ശേഷം ആവശ്യത്തിന് കോൺ ക്രീറ്റ് ഉപയോഗിക്കാതെ കുഴി മൂടി ഇവർ തടിതപ്പി.
ദിവസങ്ങൾ കഴിഞ്ഞപ്പോഴേ നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴി രൂപപ്പെട്ടു.
കുഴിയുടെ ആഴം വർദ്ധിക്കുകയും മഴ വെള്ളം നിറയുകയും ചെയ്തു.
ഇരുചക്ര വാഹന യാത്രികർ കുഴിയിൽ അകപ്പെട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്.
മാത്രമല്ല കുഴിയുടെ ആഴം അറിയാതെ അകപ്പെടുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുമുണ്ട്.
വാട്ടർ അതോരിറ്റി നൽകുന്ന വെള്ളം ഉപയോഗിക്കാനാകാത്ത വിധം ചെളിവെളളമാണന്നും ഉപഭോക്താക്കൾ പറയുന്നു.
മുൻപ് പല തവണ സമീപത്തെ വ്യാപാരികളാണ് കുഴിയടച്ചിരുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാറുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
എത്രയും വേഗം പൊതുമരാമത്ത് വകുപ്പ് ഇടപ്പെട്ട് ഇവിടുത്തെ അപകടാവസ്ഥ ഒഴിവാക്കണമെന്നുംപ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.