പ്രമുഖ വളകമ്പനിയായ ഫാക്റ്റിന്റ് നേതൃത്വത്തിൽ കട്ടപ്പനയിൽ കൊതുക് വലകൾ വിതരണം ചെയ്തു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോയിൽ നിന്ന് ഫാക്റ്റിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് കൊതുകുവലകൾ സൗജന്യമായി നൽകിയത്. എല്ലാ സംസ്ഥാനത്തും ഫാക്റ്റ് ലാഭ വിഹിതതിന്റ പങ്ക് വിവിധ പദ്ധതികൾക്കായി നൽകി വരുന്നതിന് ഒപ്പം പുതു തലമുറക്ക് ഫാക്റ്റ് കമ്പനിയേക്കുറിച്ച് ബോധവത്ക്കരണം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡെങ്കിപനി പടർന്നു പിടിക്കുന്ന സഹചര്യത്തിലാണ് എച്ച് ഐ എൽ കമ്പനിയുമായി സഹകരിച്ച് ആണ് ഗുണനിലവാരാം ഉള്ള കോട്ടൺ കൊതുകുവലകൾ സൗജന്യമായി നൽകിയത്.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫാക്റ്റ് സോണൽ മാനേജർ പ്രകാശ് കുരട്ടി വിതരണോത്ഘാടനം നിർവ്വഹിച്ചു. ബാങ്ക് ബോർഡ് മെമ്പർ റ്റി .ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, ഫാക്റ്റ് സീനിയർ ഓഫീസർ രാജൻ .ആർ, ബാങ്ക് ബോർഡ് മെബർമാരായ സജിന്ദ്രൻ പൂവാങ്കൽ, അരുൺ കുമാർ , സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.