ജില്ലയിൽ ഭഷ്യസുരക്ഷാ പരിശോധന ശക്തമാക്കുന്നു
ഭക്ഷ്യ, ജലജന്യ രോഗങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിൽ പരിശോധന ശക്തമാക്കുന്നു. ‘ഓപ്പറേഷന്‍ ലൈഫ്’ എന്നപേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് തൊടുപുഴ, പീരുമേട് ,ഇടുക്കി, ദേവികുളം എന്നിവിടങ്ങളിൽ സ്‌ക്വാഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 2006 ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു. ആകെ 74 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. 20 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കി അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ജോസ് ലോറന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഡോ രാഗേന്ദു എം, ഡോ മിഥുന്‍ എം, ശ്രീമതി ആന്‍മേരി ജോണ്‍സണ്‍, സ്‌നേഹാ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.