വരുന്നു പാരീസ് ഒളിമ്പിക്സ് 2024; ലൊക്കേഷന്‍, ഇവന്റുകള്‍, സ്റ്റേഡിയം, ലോക കായിക മാമാങ്കത്തെ കുറിച്ച് അറിയാനുള്ളതെല്ലാം
ഒളിമ്പിക്സ് ഒരു നൂറ്റാണ്ടിന് ശേഷം ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് തിരിച്ചെത്തുകയാണ്. ജൂലൈ 26 മുതല്‍ ഓഗസറ്റ് 11 വരെ പാരീസിലും സമീപനഗരങ്ങളിലുമായി നൂറുകണക്കിന് കായിക ഇനങ്ങള്‍ അരങ്ങേറും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കായിക താരങ്ങള്‍ മാറ്റുരക്കുന്ന ലോക കായിക മാമാങ്കത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി ചേരുമ്പോള്‍ മിഴിവേറും. ലണ്ടന്‍ നഗരത്തിന് ശേഷം മൂന്നാം തവണ സമ്മര്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ നഗരമാണ് പാരീസ്.
329 ഇവന്റുകളില്‍ ഭൂരിഭാഗവും പാരീസിലും മെട്രോപൊളിറ്റന്‍ ഏരിയയിലുമായാണ് സംഘടിപ്പിക്കുന്നത്. എങ്കിലും ചില ഇനങ്ങള്‍ക്കുള്ള വേദി ഒരുക്കിയിരിക്കുന്നത് നഗരത്തില്‍ നിന്ന് കിലോമീറ്റര്‍ അകലെയാണ്. സര്‍ഫിംഗ് മത്സരം 9,300 മൈല്‍ (15,000 കിലോമീറ്റര്‍) അകലെയുള്ള ഫ്രഞ്ച് പോളിനേഷ്യയിലായിരിക്കും നടക്കുക.
അക്വാട്ടിക്സ് സെന്റര്‍
ലൊക്കേഷന്‍: പാരീസ്
ഇവന്റുകള്‍: ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്, ഡൈവിങ്, വാട്ടര്‍ പോളോ
ഒളിമ്പിക് വില്ലേജില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അക്വാറ്റിക് സെന്റര്‍. രണ്ട് ഉദ്ദേശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച രണ്ട് വേദികളില്‍ ഒന്നാണ് ഇത്. നിരവധി ജല മത്സരങ്ങള്‍ക്ക് അക്വാറ്റിക് സെന്റര്‍ വേദിയാകും
ബെഴ്സി അരീന
ലൊക്കേഷന്‍: പാരിസ്
ഇവന്റ്സ്: ആര്‍സ്റ്റിക്സ് ജിംനാസ്റ്റിക്സ്, ബാസ്‌കറ്റ്ബോള്‍, ട്രാംപോളിന്‍
1984-ല്‍ സീന്‍ നദിക്കരയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ അരീന വര്‍ഷങ്ങളായി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. 2024 ഒളിമ്പിക്സിലെ ഒരു പ്രധാന ഗെയിംസ് വേദിയാണിത്.
ബോര്‍ഡോ സ്റ്റേഡിയം
ലൊക്കേഷന്‍ ബോര്‍ഡോ
ഇവന്റ്സ്: ഫുട്ബോള്‍
ഫ്രഞ്ച് ലീഗ്-വണ്‍ ക്ലബ്ബായ ബോര്‍ഡോയുടെ ഹോം ഗ്രൗണ്ടാണിത്. പുരുഷ-വനിത ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത് ഇവിടെയായിരിക്കും.
ചാംപ്-ഡി-മാര്‍സ് അരീന
ലൊക്കേഷന്‍: പാരീസ്
ഇവന്റ്സ്: ജൂഡോ, റെസ്ലിങ്
ഫ്രഞ്ച് തലസ്ഥാനത്തെ മള്‍ട്ടി കള്‍ച്ചറല്‍-മള്‍ട്ടിസ്‌പോര്‍ട്‌സ് വേദിയാണ് ചാംപ്-ഡി-മാര്‍സ് അരീന. ഒളിമ്പിക്സിലെയും പാരാലിമ്പിക്സിലെയും നിരവധി പരിപാടികള്‍ക്ക് വേദിയാകും ഇവിടം.
ഷാറ്റോ ഡി വേഴ്സൈല്‍സ്
ലൊക്കേഷന്‍: വേഴ്സൈല്‍സ്
ഇവന്റ്സ്: കുതിരസവാരി, ആധുനിക പെന്റാത്തലണ്‍
ചരിത്രപ്രസിദ്ധമായ വേഴ്സൈല്‍സ് കൊട്ടാരത്തിന്റെ മൈതാനമാണിത്. കുതിരസവാരിക്കും ആധുനിക പെന്റാത്തലണും സംഘടിപ്പിക്കാന്‍ താല്‍ക്കാലിക ഔട്ട്‌ഡോര്‍ വേദിയായി ഇത് മാറും.
ചാറ്റേറെക്സ് ഷൂട്ടിങ് സെന്റര്‍
ലൊക്കേഷന്‍: ചാറ്റേറെക്സ്
ഇവന്റ്സ്: ഷൂട്ടിങ്
യൂറോപ്പിലെ ഏറ്റവും വലിയ ഷൂട്ടിംഗ് വേദികളിലൊന്നാണ് ചാറ്റേറെക്സ്. ഗെയിംസ് നടക്കുമ്പോള്‍ ഒന്നിലധികം ഷൂട്ടിംഗ് റേഞ്ചുകളില്‍ നൂറുകണക്കിന് അത്ലറ്റുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങള്‍.
ഈഫല്‍ ടവര്‍ സ്റ്റേഡിയം
ലൊക്കേഷന്‍: പാരീസ്
ഇവന്റ്സ്: ബീച്ച് വോളിബോള്‍
ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തവും ആകര്‍ഷകവുമായ വേദിയായ ഈഫല്‍ ടവര്‍ സ്റ്റേഡിയത്തില്‍ ബീച്ച് വോളിബോള്‍ മത്സരങ്ങളാണ് അരങ്ങേറുക.