ഇരട്ടയാർ ടണൽ മുഖത്ത് അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ നീക്കി തുടങ്ങി.
ശക്തമായ മഴയിൽ ഒഴുകി എത്തുന്ന
മരചില്ലകളും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇരട്ടയാർ ടണൽ മുഖത്ത് അടിഞ്ഞു കൂടും.
ഇരട്ടയാറ്റിൽ നിന്ന് അഞ്ചുരുളി ജലാശയത്തിലേക്കാണ് വെള്ളം ഒഴുകി എത്തുന്നത്.
5 കിലോമീറ്റർ ധൈർഘ്യമുള്ള ടണലിലൂടെയാണ് വെള്ളം അഞ്ചുരുളിയിൽ എത്തുന്നത്.
എന്നാൽ മാലിന്യങ്ങൾ ഇരട്ടയാർ ടണൽ മുഖത്ത് അടിഞ്ഞ് കൂടുന്നതു മൂലം സുഗമമായ നീരോഴുക്കിന് തടസമാകും.
ഡാം സേഫ്റ്റി അതോരിറ്റിയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ നടക്കുന്നത്.