മോട്ടോർ തൊഴിലാളി ഫെഡറേഷൻ INTUC ഇടുക്കി ജില്ലാ ഏകദിന ശില്പശാല കട്ടപ്പനയിൽ നടന്നു.
നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് മോട്ടോർ മേഖലയിൽ, ഓൺലൈൻ ടാക്സിയുടെ രംഗപ്രവേശം, ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധനവ്, പുതിയ ട്രാഫിക് റോഡ് സുരക്ഷാ നിയമങ്ങൾ, ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ പരിഷ്കാരങ്ങൾ, എന്നിവ ശില്പശാലയിൽ ചർച്ചചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉത്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി പുതിയതായി ചേരുന്നതിനും, കുടിശ്ശിക പുതുക്കുന്നതിനും ശിൽപശാലയിൽ സൗകര്യം ഒരുക്കി
യിരുന്നു.
ഇടുക്കി ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 115 പ്രതിനിധികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.
ജില്ലാ പ്രസിഡണ്ട് രാജമാട്ടുക്കാരന്റെ അദ്ധ്യക്ഷനായിരുന്നു. KPCC ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ, UDF ചെയർമാൻ ജോയി വെട്ടിക്കുഴി, ജി. മുനിയാണ്ടി, പി.ആർ. അയ്യപ്പൻ, ഡി. കുമാർ, ഷാഹുൽ ഹമീദ്, സന്തോഷ് അമ്പിളി വിലാസം, കെ.എ. സിദ്ധിക്, രാഹുൽ രാജേന്ദ്രൻ, രാജൂ ബേബി, കെ.സി.ബിജു, ബിജു ദാനിയേൽ, പ്രശാന്ത് രാജൂ, എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം മോട്ടോർ തൊഴിലാളി ക്ഷേമ ബോർഡ് പദ്ധതിയും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ കോട്ടയം ജില്ല എക്സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. സമാപന സമ്മേളനം AICC അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്റ്റി ഉദ്ഘാടനം ചെയ്തു.