കട്ടപ്പനയാറ്റിൽ മാലിന്യം തള്ളിയ സംഭവത്തിൽ അങ്കമാലി ചീസ് ദ ബോർഡ് കേറ്ററിംഗ് സ്ഥാപനത്തിനെതിരെ കടുത്ത നടപടിയുമായി കട്ടപ്പന നഗരസഭ
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് കട്ടപനയാറിന്റെ ഭാഗമായ പള്ളിക്കവല ഫോർത്തു നാത്തൂസ് നഗറിലെ തോട്ടിൽ 10 ചാക്കുകളിലായി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളിയത്.
ഇതിന് പിന്നാലെ പള്ളിക്കവല ഇടുക്കിക്ക വല ബൈപ്പാസ് റോഡിൽ ഹൗസിംഗ് ബോർഡ് വക സ്ഥലത്തും സമാന രീതിയിൽ മാലിന്യം തള്ളിയിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തിങ്കളാഴ്ച്ച നടന്ന വിവാഹ സദ്യയുടെ അവശിഷ്ടങ്ങളാണ് ഇവയെന്ന് കണ്ടെത്തി.
അങ്കമാലി ചീസ് ദ ബോർഡ് കേറ്ററിംഗ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നും കണ്ടെത്തി.
ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ആർ. മണികണ്ഠൻ പറഞ്ഞു.
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് അൻപതിനായിരം രൂപാ വരെയും ജലശ്രോതസുകൾ മലിനപ്പെടുത്തിയാൽ രണ്ടു ലക്ഷം രൂപാ വരെയും ഫൈൻ ഇടാക്കാൻ നിയമമുണ്ടന്നും സെക്രട്ടറി പറഞ്ഞു
മാലിന്യം നീക്ഷേപിക്കൽ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾ തെളിവു സഹിതം നഗര സഭ ആരോഗ്യ വിഭാഗത്തെ അറിയിക്കണമെന്നും ആർ മണികണ്ഠൻ പറഞ്ഞു.
ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അനുപ്രിയ കെ. എസ് , ബിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.