കുട്ടികളുടെ മാനസിക ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകി വിവിധ പദ്ധിതികൾ നടപ്പിലാക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി
ചെറുതോണി:തോട്ടംമേഖലയിലെ കുട്ടികൾക്ക് സമ്പൂർണ്ണ സുരക്ഷയൊരുക്കിയും, കുട്ടികളുടെ മാനസിക ആരോഗ്യ മേഖലക്ക് കൂടുതൽ പ്രാധാന്യം നല്കിയും വിവിധ പദ്ധിതികൾ നടപ്പിലാക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. ഇതിനായി കുട്ടികൾക്കായി പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കും.ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നല്‌കുന്നതോടൊപ്പം വിവിധ വാദ്യോപകരണങ്ങളിൽ പരിശീലനം നല്കുകയും,സാഹിത്യാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി കഥാ, കവിതാക്യാമ്പുകളും ഒപ്പം ചിത്രശില്പകലാ ക്യാമ്പുകളും സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.ജില്ലയിലെ അഥിതി തൊഴിലാളികളുടെ കുട്ടികൾ, തോട്ടം തൊഴിലാളികളുടെ കുട്ടികൾ ഭാഷാന്യൂനപക്ഷ തൊഴിലാളികളുടെ കുട്ടികൾ എന്നിവരുടെ അരക്ഷിതാവസ്ഥ പരിഹരക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ , രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എന്നിവരുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് സമഗ്രമായ പ്രവർത്തനങ്ങൾക്ക് ശിശുക്ഷേമ സമിതി നേതൃത്വം നൽകും ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന 24 മത് വാർഷിക പൊതുയോഗത്തിൽ കളക്ടർ ഷീബാ ജോർജ്ജ് അദ്ധ്യക്ഷയായിരുന്നു. .ശിശുക്ഷേമ സമിതി സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് ഷൈലജ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഡിറ്റാജ് ജോസഫ് റിപ്പോർട്ടും ഭാവി പരിപാടികളും അവതരിപ്പിച്ചു. വനിതാശിശു വികസന ഓഫീസർ ഗീതാകുമാരി , ട്രഷറർ പി രവി, കെ ആർ ജനാർദ്ധനൻ ,പി എൽ നിസാമുദ്ദീൻ, എന്നിവർ സംസാരിച്ചു