മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ പെട്ട കാട്ടാനയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് ഒഴുക്കിൽപ്പെട്ട കാട്ടാന കനാലിനോട് ചേർന്നുള്ള ഗ്രില്ലിൽ തങ്ങിനിന്നത്
രാവിലെ 7 മണിയോടുകൂടി
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് ജലം കൊണ്ടുപോകുന്ന കനാലിൽ ആണ് കാട്ടാന ഒഴുക്കിൽ പെട്ടത്. 1200 ഘനയടി വെള്ളമാണ് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടുപോയി കൊണ്ടിരുന്നത്. ഈ ഒഴുക്കിൽ പെട്ടാണ് കാട്ടാന അപകടത്തിലായത്. ജലം തുറന്നു വിടുന്ന ഷട്ടറിന് തൊട്ടു മുൻപുള്ള ഗ്രില്ലിൽ കാട്ടാന തങ്ങി നിൽക്കുകയും കയയായിരുന്നു .
ഈ സമയം തേക്കടിക്ക് ഉള്ളിലെ പ്രഭാത നടത്തത്തിന് പോയ ആളുകൾ ആണ് ആദ്യം കാട്ടാന അപകടത്തിൽ പെട്ടത് കാണുന്നത് തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു പിന്നീട് കാട്ടാനയെ രക്ഷപ്പെടുത്തുന്നതിനായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോരുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ഒഴുക്ക് കുറക്കുകയും ചെയ്തു .
ഒഴുക്ക് കുറഞ്ഞതോടെ കാട്ടാന കനാലിൽ നിന്നും നീന്തി കാട്ടിലേക്ക് കയറി പോവുകയായിരുന്നു…
കേരള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നത്………