റൂറല്‍ ഡവലപ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ചും വളം ഡിപ്പോ ഉദ്ഘാടനവും ഇന്ന്
കട്ടപ്പന: റൂറല്‍ ഡവലപ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരുപതേക്കര്‍ ബ്രാഞ്ചിന്റെയും കട്ടപ്പന വളം, കീടനാശിനി ഡിപ്പോയുടെയും ഉദ്ഘാടനം നാളെ 11 ന് നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. മുന്‍ മന്ത്രി എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ 16 വര്‍ഷമായി കട്ടപ്പന നഗരസഭയുടെയും ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, വണ്ടന്‍മേട് പഞ്ചായത്തുകളിലും പ്രവര്‍ത്തിച്ചുവരുന്ന കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് ബാങ്കിന്റെ നാലാമത് ശാഖയാണ് ഇരുപതേക്കര്‍ കണിയക്കാട്ട് ബില്‍ഡിങ്ങില്‍ ആരംഭിക്കുന്നത്. കൂടാതെ കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡില്‍ നുകത്തില്‍ ബില്‍ഡിങ്ങിലാണ് ഹേള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ വളം കീടനാശിനി ഡിപ്പോ ആരംഭിക്കുന്നത്.
സംഘത്തിന്റെ ഹെഡ് ഓഫിസ്, അണക്കര, വള്ളക്കടവ്, ലബ്ബക്കട ശാഖകള്‍ മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. വള്ളക്കടവിലും ലബ്ബക്കടയിലും വളം കീടനാശിനി ഡിപ്പോയും പ്രവര്‍ത്തിക്കുന്നു. കട്ടപ്പന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നീതി പേപ്പര്‍ മാര്‍ട്ട്, നീതി സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും സബ്‌സീഡിയോടുകൂടിയാണ് സാധനങ്ങള്‍ നല്‍കുന്നതെന്ന് സംഘം പ്രസിഡന്റ് വി.ആര്‍ സജി, ഭരണസമിതി അംഗങ്ങളായ കെ.ആര്‍ സോദരന്‍, എം.ജെ വര്‍ഗീസ്, കെ.എന്‍ ചന്ദ്രന്‍, കെ.എസ് സെബാസ്റ്റിയന്‍, ജോസ് ഏട്ടിയില്‍, നിമേഷ് സെബാസ്റ്റിയന്‍, സെക്രട്ടറി റെജി എബ്രഹാം എന്നിവര്‍ പറഞ്ഞു.