കട്ടപ്പനയാറ്റിൽ ഭക്ഷണാവശിഷ്ട്ടങ്ങൾ തള്ളി സാമൂഹ്യ വിരുദ്ധർ.
കട്ടപ്പനയാറിന്റെ ഭാഗമായ പള്ളിക്കവല ഫോർത്തുനാത്തൂസ് നഗർ തോട്ടിൽ ആണ് രാത്രിയുടെ മറവിൽ വിവാഹ പാർട്ടിയുടെ ഭക്ഷണാവശിഷ്ട്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉൾപ്പെടെയുള്ളവ തള്ളിയത്.
തെരുവുനായ്ക്കൾ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചിഴച്ചപ്പോഴാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്.
10 ചാക്കുകളിലായിയാണ് തോട്ടിൽ തള്ളിയത്.
വിവരം അറിയിച്ചതനുസരിച്ച് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് പരിശോധന നടത്തുകയും മാലിന്യം തള്ളിയവരെ കണ്ടെത്തുകയും ചെയ്തു.
കട്ടപ്പനയിൽ തിങ്കളാഴ്ച്ച നടന്ന വിവാഹസദ്യയുടെ അവശിഷ്ട്ടങ്ങളാണ് തള്ളിയതെന്ന് കണ്ടെത്തി.
ഓഡിറ്റോറിയം നടത്തിപ്പുകാർക്കും , വിവാഹം നടത്തിയവർക്കും , കേറ്ററിംഗ് സർവ്വീസ് ഉടമക്കും നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകുമെന്ന് അറിയിച്ചു.
മുൻപ് കക്കൂസ് മാലിന്യങ്ങളും ഈ പ്രദേശത്ത് തള്ളിയിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗം JHI അനുപ്രിയ, ബിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.