കട്ടപ്പന നഗരസഭ വ്യാപാരി ദ്രോഹ നടപടികൾ സ്വീകരിക്കുന്നു എന്ന് വ്യാപാരി വ്യവസായി സമതി.
അന്യസംസ്ഥാന വസ്ത്രക്കച്ചവടക്കാർക്ക് ചെറുകിട വില്പന നടത്താൻ കട്ടപ്പന ടൗൺ ഹാൽ വാടകയ്ക്ക് നൽകിയതിനെതിരെ വ്യാപാരി വ്യവസായി സമിതി രംഗത്തുവന്നു. കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചതോടെ അനധികൃത വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് രാവിലെ മുതൽക്കാണ് ആന്ധ്ര സ്വദേശമായിട്ടുള്ള വസ്ത്ര വ്യാപാരികൾ കട്ടപ്പന ടൗൺഹാൾ വാടകയ്ക്ക് എടുത്ത ചെറുകിട കച്ചവടം നടത്തിയത്. തെരുവോര കച്ചവടങ്ങൾക്കെതിരെ നിരവധി തവണ പരാതി നൽകിയതിനെ തുടർന്ന് മുൻപ് തെരുവോര കച്ചവടങ്ങൾ എല്ലാം നഗരസഭ വിലക്കിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ നഗരസഭയുടെ അനുമതിയോടെ കട്ടപ്പന ടൗൺ ഹാളിൽ വസ്ത്ര വ്യാപാരം നടത്തിയത്. ഇതിനെതിരെ വ്യാപാര വ്യവസായ സമിതി പ്രതിഷേധവുമായി രംഗത്തുവന്നു. കച്ചവടത്തിനെതിരെ ടൗൺഹാളിന്റെ പടിക്കൽ കുത്തിയിരുന്ന് സമരം സംഘടിപ്പിച്ചു.
നഗരസഭാ, പണക്കൊതി കൊണ്ട് വ്യാപാരി ദ്രോഹ നടപടികൾ തുടരുകയാണെന്ന് വ്യാപാരി വ്യവസായി സമതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജെക്കബ്ബ് പറഞ്ഞു.
യാതൊരു വിധ രേഖയുമില്ലാതെ,ഗുണമേന്മ ഇല്ലാത്ത തുണിത്തരങ്ങളാണ് ഇവിടെ കച്ചവടം നടത്തിയത്.ഇത് ജനങ്ങളെ കബളിപ്പിക്കുന്ന വ്യാപാരം കൂടിയാണ്.നഗരസഭ ഇത്തരത്തിലെ നിലപാട് തുടർന്നാൽ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.കുത്തിയിരിപ്പ് സമരത്തിൽ കെ റ്റി ജി എഫ് ജില്ലാ പ്രസിഡന്റ് വി എ അൻസാരി, സമതി യൂണിറ്റ് ട്രഷറർ പി ജെ കുഞ്ഞുമോൻ, സമതി ജില്ലാ കമ്മറ്റി അംഗം ജി എസ് ഷിനോജ്, ആൽവിൻ തോമസ്, എം ആർ അയ്യപ്പൻകുട്ടി, പി കെ സജീവ്, എം ജഹാംഗീർ തുടങ്ങിയവർ നേതൃത്വം നൽകി.