previous arrow
next arrow
പീരിമേട്

തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് ഓഗസ്റ്റ് 4ലേക്ക് മാറ്റി



ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹര്‍ സപ്രെയുടെ സിറ്റിംഗ് ഓഗസ്റ്റ് 4ലേക്ക് മാറ്റി. ഇന്ന് (13.07.2021) കുമളി ഹോളിഡേ റിസോര്‍ട്ടിലാണ് സിറ്റിംഗ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് സിറ്റിംഗ് മാറ്റിയത്. അടുത്തമാസം നാലിന് കുമളി ഹോളിഡേ റിസോര്‍ട്ടില്‍ നടക്കുന്ന സിറ്റിംഗില്‍ 30.6.2021 വരെ സമര്‍പ്പിച്ചിട്ടുള്ള ക്ലെയിമുകളിലാണ് തീരുമാനം എടുക്കുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!