കട്ടപ്പനയിലെ മിഴിയടച്ച ഹൈമസ്റ്റ് ലൈറ്റുകൾ ഉടൻ നന്നാക്കുമെന്ന് നഗരസഭ. നടപടി ഇടുക്കി ലൈവ് വാർത്തകളെ തുടർന്ന്
കട്ടപ്പന നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങൾകഴിഞ്ഞിരുന്നു.
കട്ടപ്പന നഗരസഭയിലെ സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, KSRTC ജംഗ്ഷൻ, ഇരുപതേക്കർ , സെന്റ് ജോൺസ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന രഹിതമായി കിടക്കുന്നതിനാൽ ജനം വലയുകയാണ്.
ഏറെ തിരക്ക് അനുഭവപ്പെടുന്ന മേഖലയായ ഇവിടെയെല്ലാം ലൈറ്റ് പ്രവർത്തിക്കാതായതോടെ കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം.
പള്ളിക്കവലയിലെ
ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ നിത്യാരാധ ചാപ്പലിൽ മോഷണം നടത്താൻ തസ്ക്കരന് ഏറേ എളുപ്പമായിരുന്നു.
വാർത്തശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ കൗൺസിൽ മീറ്റിംഗിൽ വിഷയം ചർച്ച ചെയ്തിരുന്നു.
ഹൈമാസ്റ്റ് ലൈറ്റുകൾ അടിയന്തിരമായി പ്രകാശിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ പറഞ്ഞു.
ലൈറ്റുകൾ വർഷത്തിൽ ഒന്ന് സർവ്വീസ് നടത്തണമെങ്കിലും കമ്പനികൾ തയ്യാറാകാത്തതാണ് കാരണമാകുന്നത്.
ഒരു ലൈറ്റ് മറണമെങ്കിൽ 5000 രൂപയാണ് വേണ്ടി വരുന്നത്.
6 ലൈറ്റുകൾ അടങ്ങിയ ഹൈമാസ്റ്റ്ലൈറ്റുകൾ എത്രയും വേഗം പ്രകാശ പൂരിതമാക്കുമെന്നും സിബി പാറപ്പായിൽ പറഞ്ഞു.
കട്ടപ്പന സെന്റർ ജംഗ്ഷനിലേ ലൈറ്റ് ഇറക്കുന്നതിന് തടസമായി നിന്നിരുന്ന കൊടിമരങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.