Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Educationപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്



തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന സംഘർ‌ഷത്തിലാണ് കേസ്. ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്ഐയും കെഎസ്‌യുവും ക്യാംപെയ്ൻ നടത്തുന്നതിനിടെയാണ് എസ്എഫ്ഐ- കെഎസ്‌യുസംഘർഷമുണ്ടായത്.

എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സാഞ്ചോസിനാണു മർദനമേറ്റത് എന്നാണ് പരാതി. അതേസമയം പുറത്ത് നിന്ന് ക്യാമ്പസിൽ എത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു. ആരെയും മർദിച്ചിട്ടില്ലെന്നും ഹോസ്റ്റലിൽ അതിക്രമിച്ച കയറി വരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു എന്നും എസ്എഫ്ഐ പറഞ്ഞു. ആരും മർദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറിൽ എഴുതി തരണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും സാഞ്ചോസ് പറയുന്നു. ഇദ്ദേ​ഹം മെഡിക്കൽ കോളജിൽ ചികിത്സ തേടി. ക്യാംപസിൽ പൊലീസെത്തിയാണ് പ്രവർത്തകരെ മാറ്റിയത്. ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മർദിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!