നാട്ടുവാര്‍ത്തകള്‍
കനത്ത മഴയിലും കാറ്റിലും ആൽമരം ഒടിഞ്ഞുവീണു
ചെറുതോണി : കനത്ത മഴയിലും കാറ്റിലും ശനിയാഴ്ച രാത്രി പതിനാറാംകണ്ടം ടൗണിൽ ആൽമരം ഒടിഞ്ഞുവീണു. മൂന്ന് കടകൾ തകർന്നു. ഒരു കാറിനും കേടുപറ്റി. മണ്ണൂർ സജിയുടെ ബേക്കറി, എല്ലാപ്പാറ ജിജോ, കല്ലറുമ്പിൽ രാജേഷ് എന്നിവരുടെ സ്റ്റേഷനറി കടകളുമാണ് തകർന്നത്. മരത്തിന്റെ ശിഖരം വന്നിടിച്ച് തൈലംമാക്കൽ ഷാജുവിന്റെ കാറിനും കേടുസംഭവിച്ചു. പതിനാറാംകണ്ടം ശിവക്ഷേത്രത്തിന്റെ ആൽമരമാണ് ഒടിഞ്ഞുവീണത്.
രാത്രി തന്നെ മുരിക്കാശ്ശേരിയിൽനിന്ന് പോലീസും ഇടുക്കിയിൽനിന്ന് ഫയർഫോഴ്സുമെത്തി നാട്ടുകാരുടെ സഹായത്തോടെ മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതതടസ്സം ഒഴിവാക്കി. വൈദ്യുതി നിലച്ചതിനാൽ കനത്ത മഴയും ഇരുട്ടുംമൂലം ടോർച്ചുവെട്ടത്തിലാണ് മരച്ചില്ലകൾ വെട്ടിമാറ്റിയത്. ഇതിന് മണിക്കൂറുകൾ വേണ്ടിവന്നു.