കട്ടപ്പന നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി ചേർന്നു. പുതിയ ബസ് സ്റ്റാന്റിൽ മുന്ന് ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ തീരുമാനം
കട്ടപ്പന പുതിയ ബസ്റ്റന്റിനുള്ളിൽ പുറത്തു നിന്നും എത്തുന്ന പെർമ്മിറ്റില്ലാത്ത ഓട്ടോ റിക്ഷകൾ അനതി കൃതമായി പാർക്ക് ചെയ്ത് ഓപ്പം എടുക്കുന്നത് വലിയ വിവാധങ്ങൾക്കും തർക്കങ്ങൾക്കും കാരണമായിരുന്നു.
ഇതിന് പരിഹാരം കാണുന്നതിന് മുന്ന് ട്രാഫിക്ക് കമ്മറ്റികൾ ചെർന്നെങ്കിലും പരിഹാരം കാണാൻ സാധിച്ചിരുന്നില്ല.
തുടർന്ന് ഓട്ടോ റിക്ഷ ഡ്രൈവർമാർ , വ്യാപാരികൾ, ബസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുമായി ആലോചിച്ച് തീരുമാനം എടുക്കുന്നതിന് പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
കട്ടപ്പന പുതിയ ബസ് സ്റ്റാന്റിനുള്ളിൽ മൂന്ന് ഓട്ടോ റിക്ഷകൾക്ക് പാർക്ക് ചെയ്യുന്നതിനും യാത്രക്കാർക്ക് സഞ്ചരിക്കുന്നതിനുമായി 12 അടി വിതിയിൽ മാർക്ക് ചെയ്യുന്നതിനും , സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ബസ് സ്റ്റാന്റിനുള്ളിൽ കയറുന്നത് നിർത്തലാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
നഗരസഭ ചെയർ പേഴ്സൺ ബീന ടോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
നഗരസഭ AE റുഡോൾഫ് ,
കൗൺസിലർ സിജു ചക്കും മൂട്ടിൽ,
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ
MC ബിജു ,രാജൻ കുട്ടി മുതുകുളം, PPഷാജി,GTശ്രീകുമാർ ,MK ബാലചന്ദ്രൻ , ഷാജി മാത്യൂ ,Si രാജീവ് MR , വ്യാപാരി വ്യവസായി സമിതി ജില്ലാവൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് , വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.