നാട്ടുവാര്‍ത്തകള്‍
കരിമണ്ണൂർ ഭൂപതിവ് ഓഫീസിൽ കെട്ടിക്കിടക്കുന്നപട്ടയ അപേക്ഷകൾ : 6000+
കരിമണ്ണൂർ : സർവേ നടപടികളിൽ കാലതാമസം നേരിടുന്നതിനാൽ കരിമണ്ണൂർ ഭൂപതിവ് ഓഫീസിൽ പട്ടയത്തിനായി നൽകിയ ആറായിരത്തിൽ അധികം കർഷകരുടെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു.
കരിമണ്ണൂർ, വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ താമസക്കാരുടേതാണ് അപേക്ഷകൾ. നിലവിൽ കരിമണ്ണൂർ ഭൂപതിവ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല.
ഇപ്പോഴുള്ള ജീവനക്കാരെവെച്ച് ഒരുവർഷം തയ്യാറാക്കാൻ കഴിയുക 1000 പട്ടയങ്ങൾ മാത്രമാണ്. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് ലഭിച്ച അപേക്ഷകൾ തീർപ്പാക്കാൻ ആറുവർഷത്തിലധികം വേണ്ടിവരും.