മോഷണം പോയ ചന്ദനമരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു
വണ്ടിപെരിയാർ : കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യകേന്ദ്ര പരിസരത്തു നിന്നും രാത്രിയുടെ മറവിൽ ചന്ദനമരം മോഷണം നടന്നത്. തുടർന്ന് ഫോറസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റുകൾ അന്വേഷണം ആരംഭിച്ചില്ലെങ്കിലും എങ്ങും എത്തിയില്ല. ഇതിനിടയിലാണ് എം എം ജി പ്ലാന്റേഷൻ വാച്ചർ കൂടിയായ ശങ്കർ തന്റെ ജോലിക്ക് ഇടയിൽ തേയിലക്കാട്ടിനുള്ളിൽ മറക്കഷണങ്ങൾ കാണുന്നത് ഇത് എന്താണെന്ന് അന്വേഷിച്ച് അടുത്തെത്തിയപ്പോഴാണ് ചന്ദനമരത്തിന്റെ കഷ്ണങ്ങളാണെന്ന് മനസ്സിലായത് മോഷ്ടാക്കൾ മുറിച്ചുമാറ്റിയ ചന്ദനമരം ഇവിടെ കൊണ്ടുവരികയും വെട്ടി ഒരുക്കി കാതലായ ഭാഗം മാത്രം കൊണ്ടുപോവുകയും മിച്ചം വന്ന കഷണങ്ങൾ ഇവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലും വിവരം അറിയിച്ചു. ഇതിനിടയിൽ വനം വകുപ്പ് ചന്ദനമര മോഷണം പോയതിൽ കേസെടുത്ത അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്…