മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണംനടത്തി
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം
നടത്തി. കോട്ടയം ഗവ.മെഡിക്കൽ കോളജ് സർജിക്കൽ
ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.സിന്ധു
ആർ.എസ്.ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ആദ്യമായി
ഗവ.മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ
ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവങ്ങൾ ഡോ.സിന്ധു
ആർ.എസ്.പങ്കുവച്ചു. ഏറെ കടമ്പകൾ കടന്നു കരൾ
മാറ്റിവയ്ക്കൽ നടത്താൻ സാധിച്ചത് വനിത ഡോക്ടർമാർക്ക്
ഉൾപ്പെടെ പ്രചോദനം പകർന്നതായും അവർ പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ്
കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ
സർവീസസ് എയർ കൊമഡോർ ഡോ.പോളിൻ ബാബു,
മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ എന്നിവർ
പ്രസംഗിച്ചു. മികച്ച നേട്ടം കൈവരിച്ച വകുപ്പുകൾക്കുള്ള
അവാർഡുകൾ വൃക്ക മാറ്റിവയ്ക്കൽ ടീമും, ട്രോമാ കെയർ
ടീമും ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം നടത്തിയ
ഡോക്ടർമാർക്കുള്ള അവാർഡിന് ഓർത്തോപീഡിക്സ്
വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഒ.ടി.ജോർജ്,
സൈക്കാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.റോയി
എബ്രഹാം കള്ളിവയലിൽ എന്നിവർ അർഹരായി.
ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും
അരങ്ങേറി.
ഫോട്ടോ
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഡോക്ടേഴ്സ്
ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത കോട്ടയം
ഗവ.മെഡിക്കൽ കോളജ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി
വിഭാഗം മേധാവി ഡോ.സിന്ധു ആർ.എസിനു ആശുപത്രി
മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ്
കണിയോടിക്കൽ മൊമന്റോ കൈമാറുന്നു. ചീഫ് ഓഫ്
മെഡിക്കൽ സർവീസസ് എയർ കൊമഡോർ ഡോ.പോളിൻ
ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ എന്നിവർ
സമീപം.