ഐ. ടി. ഐ പ്രവേശനം
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഐ. ടി. ഐ- കളിൽ റഗുലർ സ്കീമിലുള്ള വിവിധ ട്രേഡുകളിൽ (എൻസിവിറ്റി/എസ് സിവിറ്റി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 5 വരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പോർട്ടലിലും, വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകന്റെ ആധാറുമായി ലിങ്ക് ചെയ്തതോ/ ചെയ്യാവുന്നതോ ആയ ഒരു മൊബൈൽ ഫോൺ നമ്പറും, സ്വന്തമായി ഇ-മെയിൽ വിലാസവും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം, അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളുടെ അസ്സൽ സഹിതം സമീപത്തെ ഗവൺമെൻറ് ഐ.ടി.ഐ- ൽ എത്തി ജൂലൈ 10 നു മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ അപേക്ഷകനെ ഐ ടി ഐ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകന് ഓഗസ്റ്റ് 1 – ന് 14വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായ പരിധി ഇല്ല. എസ് എസ് എൽ സി തോറ്റവർക്കും, ജയിച്ചവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് 100/- രൂപ. ഫോൺ:04868-272216.