Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പകളുമായി നാബ്ഫിൻസ് കട്ടപ്പന ശാഖ തുറന്നു
നബാർഡിന്റെ സബ്സിഡറി സ്ഥാപനമായ നാബ്ഫിൻസിന്റെ ശാഖ കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമിഉദ്ഘാടനം നിർവ്വഹിച്ചു.
നബാർഡ് ഇടുക്കി ജില്ല DDM അരുൺ എം എസ് ,
നാബ്ഫിൻസ് കേരള റീജിയണൽ മാനേജർ രാജേഷ് കൃഷ്ണൻ ,
ഏരിയ മാനേജർ നാബ്ഫിൻസ് കേരള
അനി അരവിന്ദ് ,
നഗരസഭ കൗൺസിലർ
ജോയ് ആനിത്തോട്ടം ,
CDS മെമ്പർ മഞ്ജു ജോസഫ് , മാനേജർ നാബ്ഫിൻസ് കട്ടപ്പന ബ്രാഞ്ച് മാനേജർ അരുൺ രാജ്,
എന്നിവർ ഭദ്രദീപം തെളിയിച്ചു.
സ്ഥാപനത്തിൽ നിന്ന് ചെറുകിട വായ്‌പകൾ വളരെ കുറഞ്ഞ പലിശനിരക്കിൽ ഗ്രൂപ്പ് സംവിധാനം വഴി പരസ്പര ജാമ്യത്തിൽ കൊടുക്കുന്നു. കേരളത്തിലെ 24 മത് ശാഖ ആണ് കട്ടപ്പന പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
രാജ്യത്ത് പത്തു ലക്ഷത്തോളം കുടുംബങ്ങളക്കും കേരളത്തിൽ എഴുപതിനായിരത്തോളം കുടുംബങ്ങൾക്ക് 192 കോടി രൂപ ഇതിനോടകം വായിപ്പാ ഇനത്തിൽ നാബ് ഫിൻസ് നൽകിയിട്ടുണ്ട്.