വൻ തുകയുടെ വൈദ്യുതി ബിൽ നൽകിയ ശേഷം വൈദ്യുതി ബന്ധം വിഛേദിച്ചു ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികയെ 21 ദിവസം ഇരുട്ടിലാക്കിയ സംഭവത്തിൽ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ഡപ്യൂട്ടി ചീഫ് എൻജിനീയർ തൊടുപുഴ എക്സിക്യൂട്ടിവ് എൻജിനീയർ പ്രീരുമേട് ഡിവിഷൻ സീനിയർ സൂപ്രണ്ട് പോത്തുപാറ സെക്ഷൻ ഓഫിസ് എന്നിവരെ പ്രതി ചേർത്തു.
സാമൂഹ്യ പ്രവർത്തകനായ സജി പി വർഗീസ് ആണ് കമ്മിഷനു പരാതി നൽകിയത്.
വാഗമൺ വട്ടപ്പതാലിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വിധവയായ 72 വയസ്സുള്ള അന്നമ്മയക്ക് 49, 170 രൂപയുടെ വൈദ്യൂതി ബിൽ ആദ്യം നൽകി. താൻ ഇത്രയധികം തുകയുടെ വൈദ്യൂതി ഉപയോഗിച്ചില്ലെന്ന് കാട്ടി അന്നമ്മ ഉദ്യോഗസ്ഥരെ പല തവണ നേരിൽ കണ്ടെങ്കിലും ഇവർ പരിഗണിച്ചില്ല. പകരം പോസ്റ്റിൽ നിന്നു ഇവരുടെ വീട്ടിലേക്കുള്ള വൈദ്യൂതി ബന്ധം വിഛേദിക്കുകയായിരുന്നു. മാധ്യമ വാർത്തയിലുടെ സംഭവം പുറത്തു വന്നതിനു പിന്നാലെ വൈദ്യൂതി മന്ത്രിയും, ചെയർമാനും ഉൾപ്പെടെ അന്വേഷണത്തിനു നിർദേശം നൽകി. 21 ദിവസത്തിന് ശേഷം വീട്ടിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകി അമിത ബിൽ വൻ വിവാദം സൃഷ്ടിച്ചതിനു പിന്നാലെ വിജിലൻസ് ആൻറ്റി തെഫ്റ്റ് സ്വകാഡുകൾ 14 ലക്ഷം രൂപയുടെ ക്രമക്കേടുകൾ പോത്തുപറ സെക്ഷൻ ഓഫിസിൻ്റെ പരിധിയിൽ കണ്ടെത്തുകയും ചെയ്തു.