Idukki വാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം സ്വദേശിബ്രദർ എബിൻമാർപാപ്പയുടെ ക്രിക്കറ്റ് ടീമിൽ.
വത്തിക്കാന്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെൻ പീറ്റേഴ്സ് ക്ലബ്ബിലെ അംഗമായി നെടുങ്കണ്ടംകാരനായ ബ്രദർ എബിൻ ജോസ് തെരഞ്ഞെടുക്കപ്പെട്ടു.
മുതുകുളം ജോസ് തോമസ് ,
( സരിത ജോസ് ) സോഫിയാമ്മ, ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ബ്രദർ എബിൻ.
🔖പന്ത്രണ്ടംഗ ടീമിലെ എല്ലാവരും തന്നെ മലയാളികളാണ്.
ടീമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം ഇംഗ്ലണ്ടിൽ വെള്ളിയാഴ്ച നടക്കും.
ജൂലൈ അഞ്ചുവരെ വിവിധ ടീമുകളുമായി മത്സരിക്കും.
“വിശ്വാസത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്ര ” എന്ന പേരിൽ നടത്തുന്ന മത്സരപരമ്പരയുടെ പത്താം പതിപ്പിലാണ് വത്തിക്കാൻ ടീം പാഡ് കെട്ടുന്നത്. വത്തിക്കാൻ സിറ്റിയിലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ എത്തി ടീം അംഗങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് അനുഗ്രഹം വാങ്ങി.