ചൈനയിൽ വച്ചു നടക്കുന്ന സാംബോ ഏഷ്യൻ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന ഹരീഷ് വിജയന് വള്ളക്കടവ് അപ്സര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി.
ബംഗ്ളാദേശിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻ ഷിപ്പിൽ ഹരീഷ് സ്വർണ്ണം നേടിയിരുന്നു. ലൈബ്രറി പ്രസിഡൻഡും കട്ടപ്പന മുൻസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ കെ ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ മനോജ് മുരളി, സി ആർ മുരളി , വി.സി രാജു , സന്തോഷ് കിഴക്കേമുറി, സാബു വർഗിസ് , പി ജി ബിനോജ്. സജി കോലോത്ത്’, തുടങ്ങിയവർ പ്രസംഗിച്ചു.