Idukki വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജെ സി ഐ ഇന്ത്യ മിഡ്‌കോൺ കോൺഫറൻസ് അവസാനിച്ചു, മികച്ച നേട്ടം കൈവരിച് ജെ സി ഐ ഇരട്ടയാർ
ജെ സി ഐ ഇന്ത്യ മിഡ്‌കോൺ കോൺഫറൻസ് അവസാനിച്ചു, മികച്ച നേട്ടം കൈവരിച് ജെ സി ഐ ഇരട്ടയാർ. കൂത്താട്ടുകുളത്ത് വെച്ച് നടന്ന ജെ സി ഐ ഇന്ത്യയുടെ സോൺ 20 യുടെ മിഡ്‌കോൺഫറൻസ് ന് ആവേശകരമായ പരിസമാപ്തി. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള മുഖ്യഅതിഥി ആയിരുന്ന പ്രോഗ്രാമിൽ ജെ സി ഐ ഇരട്ടയാർ ന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു. “ഗ്രോത്ത് &ഡെവലപ്പ്മെന്റ്” അവാർഡ് ഉൾപ്പടെ, സോൺ 20 യിലെ റീജിയൻ F ലെ മികച്ച പ്രസിഡന്റ് ന് ഉള്ള അവാർഡ് ജെ സി ഐ ഇരട്ടയാറിന്റെ പ്രസിഡന്റ് കിരൺ ജോർജ് തോമസ് ലഭിക്കുക ഉണ്ടായി. കഴിഞ്ഞ കാലങ്ങളിലെ മികച്ച പ്രവർത്തങ്ങൾ വിലയിരുത്തി ആണ് ഈ അവാർഡുകൾ നൽകിയത്.