പത്താം അന്താരാഷ്ട്ര യോഗ ദിനത്തിൽ, സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളോടെ കട്ടപ്പന നഗരസഭയിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയുടെയും ആയുർവേദ ഡിസ്പെൻസറിയുടെയും സഹകരണത്തോടെയാണ് പത്താം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്.
വെള്ളയാംകൂടി അസീസി സ്പെഷ്യൽ സ്കൂൾ, വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച പ്രത്യേക യോഗ ദിന പരിപാടികളോടെയാണ് ദിനാചരണം നടന്നത്.
കട്ടപ്പന നഗരസഭാ അധ്യക്ഷ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.
ഹോമിയോ ഡിഎംഒ ഡോക്ടർ വിനീത പുഷ്കരൻ യോഗയുടെ പ്രസക്തിയെ കുറിച്ച് വിശദീകരിച്ചു.
നാഷണൽ ആയുർവേദ മിഷൻ ഡി പി എം ഡോക്ടർ ശ്രീദർശൻ കെ എസ് യോഗദിന സന്ദേശം നൽകി.
യോഗ ഇൻസ്ട്രക്ടർ കെ കെ സുരേഷ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. യോഗ ഇൻസ്ട്രക്ടർ ഡോക്ടർ കൃഷ്ണപ്രിയ പി എച്ച് ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.
നഗരസഭ മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ:കെ ജെ ബെന്നി, സിജു ചക്കുംമൂട്ടിൽ, ജോയ് ആനിത്തൊട്ടം, തങ്കച്ചൻ പുരിയിടം ,ലീലാമ്മ ബേബി , രജിതാ രമേശ്,ധന്യ അനിൽ,
CDS ചെയർ പേഴ്സൺ മാരായ രക്തന്മ സുരേന്ദ്രൻ,ഷൈനി ജിജി, മെഡിക്കൽ ഓഫീസർമാരായ ഡോ.സന്ദീപ് കരുൺ,ഡോ ഫെമി പോൾ, ഡോ. രഞ്ജുഷ മാത്യു മൾട്ടി പർപ്പസ് വർക്കർ അനു ഈപ്പൻ, സിസ്റ്റർ അൻസീന, സിസ്റ്റർ ജെസി മരിയ , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.