കട്ടപ്പന
ടൗണിൽ വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡിലേ വൻ ഗർത്തങ്ങൾ ഭീഷണിയാകുന്നു.
കട്ടപ്പന സ്റ്റേറ്റ് ബാങ്ക് ഭാഗത്തു നിന്നും ഇടുക്കിക്കവല ബൈപാസിലേക്കുള്ള റോഡിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്.
കോളജ് വിദ്യാർത്ഥികളടക്കം നിരവധി കാൽനടയാത്രക്കാരും ചെറു വാഹനങ്ങളും കടന്നുപോകുന്ന റോഡിലാണ് കുഴിയിൽ വീണ് അപകടങ്ങൾ തുടർക്കഥയാവുന്നത്. ടൗണിൽ തിരക്കേറുമ്പോൾ ഈ റോഡിനേ ആശ്രയിക്കുന്നത് കൂടാതേ നിരവധി വീട്ടുകാരും ഇതു വഴിയാണ് കടന്നുപോകുന്നത്.
വീതി കുറഞ്ഞ റോഡിൽ രൂപം കൊണ്ട വലിയ ഗർത്തത്തിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടിരി
ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇതു വഴി വന്ന കാറ് കുഴിയിൽപ്പെട്ടിരുന്നു.ഏറെ പ്രയോജനകരമായ ഈ റോഡ് യാത്രാ യോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.