6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രോജക്ട് അസിസ്റ്റൻ്റ് ; അപേക്ഷ ക്ഷണിച്ചു



നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ദിവസ വേതന നിരക്കില്‍ പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജൂണ്‍ 29 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സെകട്ടറി, നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്. നെടുംകണ്ടം 7 പി.ഒ, നെടുംകണ്ടം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :04868 232060. പ്രായപരിധി – 2024 ജനുവരി 1 ന് 18 വയസ്സിനും 30 വയസ്സിനും ഇടയില്‍ (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവുണ്ട്).
അപേക്ഷകര്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ, അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ (പിജിഡിസിഎ) പാസ്സായിരിക്കണം.
യോഗ്യരായവർക്കുള്ള അഭിമുഖം ജൂലൈ 3 ന് രാവിലെ 11.00 ന് നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!