കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തിൽ പ്രതിഭാ സംഗമം നടന്നു
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളും, ബാങ്കിന്റെ പ്രവർത്തന പരിധിക്കുള്ളിൽ താമസിക്കുന്നവരുമായ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ ‘എ പ്ലസ്’ വാങ്ങിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
സംസ്ഥാന നാടക അവാർഡ് ജേതാവ് കെ.സി ജോർജിനേയും മികവ് തെളിയിച്ചവരേയും ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി
അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ കാലഹരണപ്പെട്ട വിദ്യാഭ്യാസം മാറണമെന്നും ഇന്നത്തെ കാലത്തിനനുസരിച്ച് വിദ്യാഭ്യാസം നൽകണമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടന്ന ചടങ്ങിൽ 250 വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി, ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, നഗര സഭ കൗൺസിലർമാരായഐബിമോൾ രാജൻ, മനോജ് മുരളി, ജോയി ആനിത്തോട്ടം,സിജു ചക്കും മൂട്ടിൽ, ഏലിയാമ്മ കുര്യാക്കോസ്,ബീനാ സിബി, ബാങ്ക് ഭരണ സമിതിയംഗങ്ങളായ ടി ജെ ജേക്കബ്, ജോയി പൊരുന്നോലിൽ,ബാബു ഫ്രാൻസീസ്, സിനു വാലുമ്മേൽ , കെ.എസ് സജീവ്, അരുൺ ,
ശന്തമ്മ സോമൻ , സിന്ദു വിജയകുമാർ, സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ സംസാരിച്ചു.