Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ദേവികുളം താലൂക്ക്തല പ്രവൃത്തി അവലോകന യോഗം മൂന്നാറിൽ ജൂൺ20ന
ദേവികുളം താലൂക്കിൽ ഭക്ഷ്യകമ്മീഷന്റെ പ്രവർത്തന അവലോകന യോഗം ജൂൺ 20 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം വി രമേശൻ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ജില്ല മജിസ്ട്രേറ്റ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ, ജില്ല സപ്ലൈ ഓഫീസർ, സപ്ലൈക്കോ മേഖല മാനേജർ, ഐസിഡിഎസ് ജില്ല പ്രോഗ്രാം ഓഫീസർ,ജില്ല പട്ടിക വർഗ്ഗ വികസന ഓഫീസർ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ,ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ട്രൈബൽ എക്സറ്റൻഷൻ ഓഫീസർമാർ, റേഷനിംഗ് ഇൻസ്പെക്ടർമാർ, സി.ഡി.പി.ഒ മാർ, ഐസിഡിഎസ് സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ വിതരണ ചുമതലയുള്ള ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും.