Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കർഷകതൊഴിലാളി ക്ഷേമനിധി സിറ്റിംഗുകൾ ജൂൺ20മുതൽ
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ലാ ഓഫിസിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതിനുമായുള്ള സിറ്റിങ് ജൂൺ 20 (വ്യാഴം) ആരംഭിക്കും.
വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്, കട്ടപ്പന, ജൂൺ 22 ന് പഞ്ചായത്ത് ഹാൾ, രാജകുമാരി, ജൂൺ 25 ന്
പഞ്ചായത്തു ഹാൾ , ഇരട്ടയാർ, ജൂൺ 27 ന് പഞ്ചായത്തു ഹാൾ, വണ്ണപ്പുറം, ജൂൺ 28 ന് പൊതു മരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ,തൊടുപുഴ എന്നിവിടങ്ങളിലാണ് സിറ്റിംഗുകൾ . അംശദായം അടയ്ക്കുവാൻ വരുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. ഫോൺ: 04862-235732.