കട്ടപ്പന DEO യുടെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് KSSTF ജില്ലാ കമ്മറ്റി കട്ടപ്പനയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കട്ടപ്പന DEO ഓഫീസിൽ അധ്യാപകർക്ക് വരുന്നതിൽ നിയന്ത്രണവും ഒപ്പം വരുന്നവരെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്യുന്ന DEOയുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് KSSTF ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
മതിയായ കാരണങ്ങൾ ഇല്ലാതെ നിയമനങ്ങളും മറ്റ് ഫയലുകളും വൈകിപ്പിക്കുകയും, അന്വേഷിച്ചെത്തുന്ന സ്ത്രീകൾ അടക്കമുള്ള അധ്യാപകരോട് വളരെ ക്രൂരമായി പെരുമാറുകയും ചെയ്യുന്ന DEO ക്കെതിരെ അടിയന്തിരമായി നടപടികൾ സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് കഴിയണമെന്നും ഇത്തരം മോശമായ പെരുമാറ്റവുമായി മുന്നോട്ട് പോയാൽ ശക്തമായ സമരപരിപാടികളുമായി KSSTF രംഗത്തിറങ്ങുമെന്നും ജില്ലാക്കമ്മിറ്റി അറിയിച്ചു.
പ്രതിഷേധ സൂചകമായി വൈകുന്നേരം ആറു മണിക്ക് കട്ടപ്പന ടൗണിൽ KSSTF അധ്യാപകരുടെ പന്തം കൊളുത്തി പ്രകടനം നടന്നു.
പ്രകടനം കേരള കോൺഗ്രസ്സ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് എം തോമസ് ഉദ്ഘാടനം ചെയ്യതു.
പ്രകടനത്തിന് KSSTF സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി ചക്കാലയിൽ,ജില്ലാ പ്രസിഡൻ്റ് ദീപു ജേക്കബ്, ജോമോൻ ജോസഫ്, ഷൈൻ ജോസ് , ആനന്ദ് കൂത്രപ്പള്ളി, യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ജോമോൻ പൊടിപാറ, KSC(M) ജില്ലാ പ്രസിഡൻ്റ് ആകാശ് മാത്യൂ എന്നിവർ നേതൃത്വം നൽകി..