പച്ചടി ശ്രീനാരായണ എൽ പി സ്കൂളിൽ 2024 25 അധ്യായന വർഷത്തെ ആദ്യ പൊതുയോഗം നടന്നു

പച്ചടി ശ്രീനാരായണ എൽ പി സ്കൂളിലെ 2024 25 അധ്യായന വർഷത്തെ ആദ്യത്തെ പൊതുയോഗം നടന്നു…. പുതിയ അധ്യായന വർഷത്തിൽ രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പുതിയ പിടിഎ അംഗങ്ങളെ തിരഞ്ഞെടുക്കൽ തുടങ്ങിയവയും നടന്നു….. കുട്ടികളെ എങ്ങനെ മിടുക്കരാക്കി വളർത്താം, കുട്ടികളുടെ മികച്ച ശീലങ്ങൾ അച്ചടക്കം, കുട്ടികളെ നല്ല രീതിയിൽ നയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് തുടങ്ങിയവ എങ്ങനെ ആയിരിക്കണം എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി കെ ബിജു . ക്ലാസ് നയിക്കുകയും പരിപാടികൾക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു….സ്കൂൾ മാനേജർ ശ്രീ.സജി ചാലിൽ പരിപാടികളുടെ ഉദ്ഘാടനം നടത്തി. നെടുങ്കണ്ടം ശാഖ സെക്രട്ടറി ശ്രീ എ വി മണിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി… പിടിഎ പ്രസിഡണ്ട് ശ്രീ പ്രസന്നകുമാർ കൊല്ലംപറമ്പിൽ എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിജി മരിയ ചാണ്ടി, മാനേജ്മെന്റ് കമ്മിറ്റി അംഗം ശ്രീ ഷാജി പ്രതികാലായിൽ തുടങ്ങിയവർ സംസാരിച്ചു…സ്കൂൾ സീനിയർ അസിസ്റ്റന്റും പിടിഎ സെക്രട്ടറിയുമായ ശ്രീ സതീഷ് കെ വി പരിപാടികൾക്ക്നന്ദി പറഞ്ഞു…









































































