മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക് : മക്കളുടെ മെഡിക്കല്‍ എന്‍ട്രന്‍സ് , സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് , സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്കാണ് അപേക്ഷിക്കാനുള്ള അര്‍ഹത.
മെഡിക്കല്‍ എന്‍ട്രന്‍സിന് ഒരു വര്‍ഷത്തെ കോച്ചിംഗിനുള്ള ധനസഹായമാണ് സര്‍ക്കാര്‍ നല്‍കുക. ഹയര്‍ സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് ,കെമിസ്ട്രി, ബിയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലൊളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം പ്ലാമൂട്ടിലുള്ള സിവില്‍ സര്‍വീസ് അക്കാദമി എന്ന സ്ഥാപനം മുഖേനയൊണ് പരിശീലനം . അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുക്കുക. അപേക്ഷകര്‍ താമസിച്ച് പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.
ഐ.ഐ.ടി /എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം ലഭിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ് ,കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോ അതിനു മുകളിലോ നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ് .ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ. പൂരിപ്പിച്ച അപേക്ഷ ഫോറം ജൂണ്‍ 24 ന് മുമ്പായി ജില്ലാഫിഷറീസ് ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ് .