ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ സ്കൂളിലെ വിദ്യാർഥികളെ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ അറിവില്ലാതെ മറ്റൊരു പ്രൈവറ്റ് മാനേജ്മെൻറ് സ്കൂളിലേക്ക് മാറ്റുവാൻ കൃത്രിമമായി ഇടപെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന് കെ എസ് ടി എ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ സ്കൂളിലെ വിദ്യാർഥികളെ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ അറിവില്ലാതെ മറ്റൊരു പ്രൈവറ്റ് മാനേജ്മെൻറ് സ്കൂളിലേക്ക് മാറ്റുവാൻ കൃത്രിമമായി ഇടപെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന് കെ എസ് ടി എ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ ഇടപെടൽ നടത്തുന്ന സ്ഥാപനമാണ് ശാന്തിഗ്രാം സ്കൂൾ . സാധാരണക്കാരുടെ മക്കൾക്ക് സൗജന്യമായി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കാൻ പറ്റുന്ന സാഹചര്യം നമ്മുടെ നാട്ടിലില്ല. അവിടെയാണ് ശാന്തിഗ്രാം ഗാന്ധിജി സ്കൂളിൻറെ പ്രസക്തി.
അസൂയാവഹമായ രീതിയിൽ
പ്രവർത്തിക്കുന്ന ഈ സർക്കാർ സ്കൂളിനെ തകർക്കുവാൻ നടക്കുന്ന തൽപരകക്ഷികളുടെ സംഘടിത ശ്രമമാണ് പുറത്തുവന്നിരിക്കുന്നത്. സ്കൂളിൽ അപേക്ഷ നൽകാതെ ഡി.ഇ. ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമ്പൂർണ്ണ പോർട്ടലിൽ നിന്ന് കുട്ടികളെ ഒഴിവാക്കിയത് ക്രമവിരുദ്ധമായ നടപടിയാണ്. നഗ്നമായ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തവർക്കെതിരെ മാതൃകപരമായി നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
യോഗം KSTA സംസ്ഥാന കമ്മിറ്റിയംഗം എം. രമേഷ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി അരുൺ ദാസ് ,പ്രസിഡണ്ട് ഡോ. ഫൈസൽ മുഹമ്മദ്, ഡോ.പ്രദീപ്കുമാർ വി.ജെ, അഭിജിത്, അമ്പിളി ജി. എന്നിവർ സംസാരിച്ചു.