കട്ടപ്പന ബാർ അസോസിയേഷനിലേ പുതിയ ഭരണസമിതി ചുമതലയേറ്റു. ഫാമിലി കോർട്ട് ജഡ്ജ് എസ്.കെ. അനിൽ കുമാർ ഉത്ഘാടനം ചെയ്തു.
ബാർ അസോസിയേഷൻ ഹാളിൽ വച്ച് 2024-25 വർഷത്തേ ക ഭാരവാഹികളുടെ സ്ഥാനാരോഹണമാണ് നടന്നത്. മുൻ പ്രസി.അഡ്വ ജെം കോരസൺ അധ്യക്ഷത വഹിച്ച യോഗം ഫാമിലി കോർട്ട് ജഡ്ജ് എസ്.കെ.അനിൽകുമാർ ഉത്ഘാടനം ചെയ്തു.
ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് മഞ്ജു വി. മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബാർ അസോസിയേഷൻ പ്രസി.അഡ്വ.ഷാജി കുര്യൻ, സെക്രട്ടറി അഡ്വ. ജസൻ സണ്ണി, ട്രഷറർ അഡ്വ. അനിൽ റ്റി., ജോയിൻ സെക്രട്ടറി അഡ്വ. ക്രിസ്റ്റോ എന്നിവരടക്കമുള്ള
കമ്മറ്റിയാണ് ചുമതലയേറ്റത്.
പീരുമേട് ബാർ അസോസിയേഷൻ പ്രസി.അഡ്വ. സാബു തോമസ്, മുതിർന്ന അഭിഭാഷകരായ എ.എം.മൈക്കിൾ, ജോസഫ് കാവുങ്കൽ, ടോം തോമസ്, ബേബി ജോസഫ്, വി.എ.ജോർജ്, പ്രസീദ കെ. പിള്ള, ആന്റണി എം.ജോർജ്, ക്ലർക്ക് അസോ. പ്രസി. സുരേഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു.