Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ പ്രവർത്തക കൺവൻഷൻ കട്ടപ്പനയിൽ നടന്നു



കേരള വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ല പ്രവർത്ത കൺവൻഷൻ കട്ടപ്പന കാർഡമം വലി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നത്.
സംസ്ഥാന സെക്രട്ടറി ES ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ചെറുകിട വ്യാപാരികളെ ഉൾപ്പെടെ ചേർത്ത് നിർത്തി സംരക്ഷിക്കുന്ന സമീപനമാണ് സമിതിക്ക് ഉള്ളതെന്ന് ES ബിജു പറഞ്ഞു.

യോഗത്തിൽ സംസ്ഥാന നാടക അവാർഡ് ജേതാവ് KC ജോർജ് , നാഷണൽ യോഗാ ചാമ്പ്യൻഷിപ്പ് ജേതാവ് ദുർഗ മനോജ്, പ്ലസ് 2 പരീക്ഷയിൽ ഫുൾ A+ നേടിയ ലക്ഷ്മി പ്രിയ .കെ.രഘു തുടങ്ങിയവരെ ആദരിച്ചു.

ജില്ലാ പ്രസിഡന്റ് റോജി പോൾ അദ്ധ്യക്ഷത വഹിച്ചു.


ജില്ല സെക്രട്ടറി സാജൻ കുന്നേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

CPM കട്ടപ്പന ഏരിയ സെക്രട്ടറിVR സജി, സംഘാടക സമിതി ചെയർമാൻ മജീഷ് ജേക്കബ്, ഏരിയാ പ്രസിഡന്റ് VA അൻസാരി, നൗഷാദ് ആലുംമൂട്ടിൽ,ദനേഷ് കുമാർ, അമ്പിളി രവി കല, ജോസ് പുലിക്കോടൻ,അനുപ് കുമാർ ,സരിൻ തൊടുപുഴ , ബിനു നെല്ലിക്കുന്നേൽ, ലെനിൻ സോമൻ തുടങ്ങിയവർ സംസാരിച്ചു

പ്രജിൽ ബാബു, റീനാ കുര്യാച്ചൻ , KK വിജയൻ ,അനൂപ് മറയൂർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!