മുളവനം . രണ്ടാംഘട്ട പ്രവര്‍ത്തന ഉദ്‌ഘാടനം
പരിസ്ഥിതി സംഘടനയായ ഗ്രീന്‍ലീഫിന്‍റെയും ജെപിഎം കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും നേതൃത്വത്തില്‍ കോളേജിന്റെ ഏകദേശം അരയേക്കര്‍ സ്ഥലത്ത് 2019 മുതല്‍ നട്ടുപരിപാലിച്ചുപോരുന്ന മുളങ്കാടിന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. 2019 ജൂണ്‍ 5ന് 200 ഓളം മുളനട്ടാണ് ഒന്നാംഘട്ട പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടാം ഘട്ടത്തില്‍ പുതിയതായി 100 മുളകള്‍ കൂടി നട്ടു.
കൂടാതെ ജല സംരക്ഷണത്തിനായി ഒരു കുളത്തിന്‍റെ നിര്‍മ്മാണം കൂടി ആരംഭിച്ചു. മുളകള്‍ക്ക് അതാത് സ്ഥലത്തെ ജലം സംഭരിച്ച് മണ്ണിന് ഈര്‍പ്പം നല്‍കാനുളള ശേഷിയുണ്ട്. മൂന്നാംഘട്ടത്തില്‍ ഒരു ഓപ്പണ്‍ ക്ലാസ് റൂം കൂടി മുളവനത്തില്‍ ഗ്രീന്‍ ലീഫ് ലക്ഷ്യമിടുന്നുണ്ട്. പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ തുറന്ന ക്ലാസ് മുറികള്‍ അനിവാര്യമാണ്. പാവപ്പെട്ടവന്റെ തടി എന്ന വിശേഷണം കൂടി മുളകള്‍ക്കുണ്ട്.
രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 8.7.2021 വ്യാഴാഴ്ച രാവിലെ 10 30ന് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുുഴിക്കാട്ട് നിര്‍വഹിച്ചു. ജല സ്രോതസും പരിസ്ഥിതിയും സംരക്ഷിക്കുന്നതി്ന് വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങുന്നത് വിലമതിക്കത്തക്കതാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീന്‍ലീഫ് കോ-ഓര്‍ഡിനേറ്റര്‍ സിപിറോയി ആമുഖ പ്രഭാഷണം നടത്തി.ജെപിഎം കോളേജ് മാനേജര്‍ ഫാദര്‍ അബ്രഹാം പണിക്കുളങ്ങര,പ്രിന്‍സിപ്പല്‍ വിവി ജോര്‍ജുകുട്ടി, ജോസ് വെട്ടിക്കുഴ ടി.സി റെജി, മിസ് കാസ്മിയ വിന്‍സസന്‍റ് തുടങ്ങിയവര്‍ സംസാരിച്ചു.