കരുണപുരത്തെ മുൻ പ്രസിഡന്റ് വ്യാജ പ്രചാരണം നടത്തുന്നതായി ഭരണ സമിതി
ജനവാസ മേഖലയിലേയ്ക് നിർമ്മിച്ച റോഡ് നിലവിലെ പ്രസിഡന്റിന്റെ കൃഷിയിടത്തിലേയ്ക് നിർമ്മിച്ചതെന്ന തരത്തിലുള്ള പ്രചരണതിനെതിരെയാണ് ഭരണ സമിതിയും നാട്ടുകാരും രംഗത്ത് എത്തിയിരിയ്ക്കുന്നത്
ഒരു വീട് പോലും ഇല്ലാത്ത ഭാഗത്തേക് റോഡ് നിർമ്മിച്ചു എന്ന തരത്തിൽ മുൻ പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾക് എതിരെയാണ് ഭരണ സമിതി രംഗത്ത് എത്തിയിരിയ്ക്കുന്നത്. 22 കുടുംബങ്ങൾ താമസിയ്ക്കുന്ന പ്രദേശതെയ്ക്കാണ് റോഡ് നിർമ്മിച്ചത്. കുഴിതോളു ചീരംവേലിപ്പടി ആറ്റിൻ കര റോഡിന്റെ ഭാഗമായാണ് അഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മാണം നടത്തിയത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് അഞ്ച് ലക്ഷംവും എം എൽ എ ഫണ്ടിൽ നിന്ന് 15 ലക്ഷവും മുടക്കി നിർമ്മാണം നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് പുതിയ നിർമ്മാണം എന്നും പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥൻ പറഞ്ഞു
ഭരണം നഷ്ടപ്പെട്ടതിലുള്ള വേവലാതിമൂലമാണ് മുൻ പ്രസിഡന്റ് അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നതെന്നാണ് ആരോപണം. നിലവിൽ ഏതാനും ഭാഗങ്ങൾ കൂടി ഘട്ടം ഘട്ടം പൂർത്തികരിച് പാലവും നിർമ്മിച്ച് റോഡ് യാഥാർഥ്യമാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു