Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മരുന്നിന് ലക്ഷങ്ങൾ; ദുരിതക്കയത്തിൽ ഈ കുടുംബം
ഇടുക്കി: സ്പൈനൽ കോഡ് ട്യൂമർ ബാധിച്ച യുവാവ് സുമ നസ്സുകളുടെ സഹായം തേടുന്നു. കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലം സ്വദേശി കണ്ണന്താനം സജിമോൻ വർക്കിയാണ് (48) ചികിത്സാ സഹായം തേടുന്നത്. പത്തു വർഷമായി ചികിത്സയിലായ സജിക്ക് സർജറി ചെയ്തിരുന്നെങ്കിലും കിടപ്പിലായിട്ട് ഒരു വർഷം കഴിഞ്ഞു.
ഇദ്ദേഹത്തിന്റെ മരുന്ന് സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല. 200 എംഎൽ മരുന്നിന് സ്വകാര്യ ആശുപത്രിയിൽ ഒന്നര ലക്ഷം രൂപയാകും. തൂക്കുപാലത്തെ സ്വകാര്യ മില്ലിൽ ജോലി ചെയ്യുന്ന ഭാര്യ സിനിയുടെ വരുമാനം മാത്രമാണ് ഏക ആശ്രയം. 18 വയസ്സുള്ള മകൻ ഭിന്നശേഷിക്കാരനാണ്. മകൾ നഴ്സിങ്ങിനു പഠിക്കുന്നു. മകളുടെ പഠനവും പ്രതിസന്ധിയിലാണ്.
അക്കൗണ്ട് വിവരങ്ങൾ: സജി മോൻ വർക്കി, കണ്ണന്താനം, Ac no: 331536 91612, IFSC SBIN 0007621, SBI Koottar. google Pay: 9656146777. അന്വേഷണങ്ങൾക്ക് വാർഡ് മെമ്പർ: 8593884547.