അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ 2023 – 2024 അധ്യയന വർഷം എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇടവകയിലെ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു
അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ 2023 – 2024 അധ്യയന വർഷം എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇടവകയിലെ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു.
യോഗത്തിൽ ഇടവക വികാരി റവ. ഫാ. ജിജിൻ ബേബി അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ കോട്ടയം പഴയസെമിനാരി മാനേജർ റവ ഫാ. ജോബിൻ വർഗീസ് പ്ലാത്തറയിൽ ആശംസകൾ അറിയിച്ചു.
ഇടവക സെക്രട്ടറി അജേഷ് ചാക്കോ കടുപ്പിൽ യോഗത്തിന് സ്വാഗതം ആശംസിച്ചു.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയ്മോൾ ജോൺസൻ യോഗത്തിന്റെ ഉത്ഘടനം നിർവഹിച്ചു.
ഇടവക ട്രസ്റ്റി മണ്ണുകുന്നേൽ ശ്രീ എബ്രഹാം കുര്യാക്കോസ് മണ്ണുകുന്നേൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ചെറുകുന്നേൽ ജോർജ് ജോസഫ്, യുവജന പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി ജിതിൻ പി ജേക്കബ് പൊറോട്ടുകിഴക്കേൽ, ബാലസമാജം യൂണിറ്റ് കോർഡിനേറ്റർ ശ്രീമതി ആഷ വിനേഷ്, യുവജനപ്രസ്ഥാനം ഭദ്രാസന ജോയിന്റ് സെക്രട്ടറി ബ്ലെസി തോമസ് കൊച്ചുപുരക്കൽ എന്നിവർ ആശംസകൾ അറിയിക്കുകയും പഠനോപകരണ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററിന് നൽകി ഉദ്ഘാടനം ചെയ്തു.
കൂടാതെ ഗ്രാമപഞ്ചായത് മൂന്നാം വാർഡ് മെമ്പർ ശ്രീമതി സോണിയ ജെറി വിജയികളെ ആദരിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.
തുടർന്ന് ഇടവകയിൽ ഏർപ്പെടുത്തിയിരിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 6 കുട്ടികൾക്കും ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിച്ച ഒരു കുട്ടിക്കുമുള്ള സ്കോളർഷിപ്പ് വിതരണം നടത്തി.
സണ്ടേസ്കൂൾ 12 ആം ക്ലാസ്സ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.
യുവജനപ്രസ്ഥാനം യൂണിറ്റ് വൈസ് പ്രസിഡന്റ് ജോബിൻ വർഗീസ് കൊച്ചുപുരക്കൽ യോഗത്തിന് നന്ദി അറിയിച്ചു.