Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കമ്പംമെട്ട് വണ്ണപ്പുറം റോഡ് നിര്‍മ്മാണത്തിന് തടസമാകാതെ പട്ടം കോളനി പൗരസമിതി മുണ്ടിയെരുമയില്‍ നിന്നും പൊളിച്ചു നീക്കിയ സ്മൃതിമണ്ഡപം പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു
നെടുങ്കണ്ടം:കമ്പംമെട്ട് വണ്ണപ്പുറം റോഡ് നിര്‍മ്മാണത്തിന് തടസമാകാതെ പട്ടംകോളനി പൗരസമിതി മുണ്ടിയെരുമയില്‍ നിന്നും പൊളിച്ചു നീക്കിയസ്മൃതിമണ്ഡപം പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി
പട്ടംതാണുപിള്ളയുടെ പേരില്‍ സ്ഥാപിച്ചിരുന്ന സ്മൃതിമണ്ഡപമാണ് പൊളിച്ചത്
പട്ടംകോളനി രൂപീകൃതമായി അരനൂറ്റാണ്ടയപ്പോള്‍ 2005 ജനുവരി 20ന് സ്ഥാപിച്ചതായിരുന്നു ഈ സ്മൃതി മണ്ഡപം. തിരുവിതാംകൂര്‍ പ്രധാനമന്ത്രി, തിരുകൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവര്‍ണര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ച വ്യക്തിയായിരുന്നു പട്ടം താണുപിള്ള. 1955 ജനുവരി 20 നാണ് പട്ടം കോളനി രൂപീകൃതമായത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി മുണ്ടിയെരുമയില്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ എവിടെയെങ്കിലും സ്മൃതിമണ്ഡപം പുനര്‍ നിര്‍മ്മിക്കണമെന്നാണ് പട്ടംകോളനി നിവാസികളുടെ ആവശ്യം.